Home News കോപ്പ അമേരിക്ക ഫൈനൽ ആദ്യപകുതി പൂർത്തീകരിച്ചപ്പോൾ അർജന്റീന മുന്നിൽ…

കോപ്പ അമേരിക്ക ഫൈനൽ ആദ്യപകുതി പൂർത്തീകരിച്ചപ്പോൾ അർജന്റീന മുന്നിൽ…

0
കോപ്പ അമേരിക്ക ഫൈനൽ ആദ്യപകുതി പൂർത്തീകരിച്ചപ്പോൾ അർജന്റീന മുന്നിൽ…

കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ബ്രസീലിനെതിരെ അർജന്റീന മുന്നിൽ. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും മുന്നിട്ടുനിൽക്കുന്നത്.

ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. കൂടുതൽ ഒത്തിണക്കം പ്രകടിപ്പിച്ച അർജന്റീനയാണ് കളിയിൽ മുൻതൂക്കം പ്രകടിപ്പിക്കുന്നത്.

error: Content is protected !!