കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന കിരീടാവകാശികൾ…

0
12 views

കോപ്പ അമേരിക്ക ഫൈനലിലിന്റെ 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും മുന്നിട്ടുനിൽക്കുന്നത്. രണ്ടാം പകുതിയിൽ ഫ്രെഡിനു പകരം റോബർട്ടോ ഫിർമീനോയെ ഇറക്കിയ ടിറ്റെ ആക്രമണം കനപ്പിച്ചു. എന്നാൽ, സമർത്ഥമായി പ്രതിരോധിച്ച അർജന്റീന ബ്രസീലിന് അവസരങ്ങളേതും നൽകിയില്ല.

85ആം മിനിട്ടിൽ ഗാബിയുടെ ഒരു ഇടങ്കാലൻ വോളി ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായി സേവ് ചെയ്തതാണ് കളിയിൽ ബ്രസീലിൻ്റെ എടുത്തുപറയത്തക്ക ചാൻസ്. 87ആം മിനിട്ടിൽ ഡിപോളിന്റെ ഒരു ഗംഭീര പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ മെസി പാഴാക്കിയത് അവിശ്വസനീയമായി. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജന്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്.