ദോഹ. ഫൈസര്‍, മോഡേണ ഉള്‍പ്പടെയുള്ള മിക്ക കോവിഡ് വാക്‌സിനുകളും ഒരു വര്‍ഷം വരെ ഫലപ്രദമാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ബൂസ്റ്റര്‍ ഡോസ് വേണ്ടി വരുമോ എന്നത് സംബന്ധിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടക്കത്തില്‍ മൂന്നു മാസവും ആറ് മാസവുമൊക്കെയാണ് വാക്‌സിന്റെ ഗുണം ലഭിക്കുകയെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ഇപ്പോള്‍ കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷം വരെ ഫല പ്രദമാണെന്ന നിലയിലെത്തി. ചിലപ്പോള്‍ ഒരു വര്‍ഷത്തിലധികവും ഫലപ്രദമാകാം. ശാസ്ത്രീയമായ പഠനങ്ങളുടെ ഫലം പുറത്തുവരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഖത്തറില്‍ കോവിഡിനെതിരെ സമൂഹ പ്രതിരോധ ശേഷി (ഹേര്‍ഡ് ഇമ്മ്യൂണിറ്റി ) രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്ന ത്. ഇതോടെ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങും. വാക്‌സിനേഷന്‍ വിജയകരമായി നടപ്പാക്കിയ മികച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തറുള്ളത്.