Thursday, August 27, 2026
Home Covid_News ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി…

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി…

0
227 views

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 193 പേരെ ഇന്ന് പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 149 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. സുരക്ഷിതമായ സാമൂഹ്യ അകലം പാലിക്കാത്തതിന് 43 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയുമാണ് ഇന്ന് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുക യാണ്.

 

error: Content is protected !!