ഖത്തറില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ ശക്തമാക്കി..

0
140 views

ദോഹ: ഖത്തറില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധനകള്‍ ശക്തമാക്കിയതായി ബലദിയ അറിയിച്ചു.  കഴിഞ്ഞ പെരുന്നാള്‍ ദിനങ്ങളില്‍ രാജ്യത്തെ ഭക്ഷണശാലകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശക്തമായ പരാതികളുണ്ടായിട്ടു ണ്ട്. ഇത്തവണ ഇത് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഖത്തറിലെ അല്‍ ദയീന്‍ നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരു ഭക്ഷണ ശാല അടപ്പിച്ചിരുന്നു.

ഈദ് ദിനം, ഈദ് അവധി ദിനങ്ങള്‍ എന്നീ വേളകളില്‍ ബലദിയ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കശാപ്പുകാര്‍, മത്സ്യം, പച്ചക്കറികള്‍, ഉപഭോക്തൃവസ്തുക്കള്‍, മധുരപലഹാരങ്ങള്‍, ചോക്ലേറ്റ് ഷോപ്പുകള്‍ എന്നിവയില്‍ പരിശോധനകള്‍ കര്‍ശനമാക്കും. നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ഉടനടി നടപടികളുണ്ടാവും.