ഖത്തറില്‍ മിസയീദ് ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു.

0
51 views

ദോഹ: ഖത്തറില്‍ മിസയീദ് ആശുപത്രിയിലെ അവസാന കൊവിഡ് രോഗിയേയും ഡിസ്ചാര്‍ജ് ചെയ്തു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ് കൊവിഡ് ആശുപത്രികളില്‍ ഒന്നായ മിസയീദ് രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ പരിചരിച്ച ആശുപത്രിയും ഇതാണ്. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ധാരാളം രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വൈദ്യസഹായം നല്‍കിയ ആശുപത്രിയാണ് മിസയീദ്. നിലവില്‍ രാജ്യത്ത് 160-ല്‍ കുറവ് കൊവിഡ് രോഗികള്‍ മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.