ഖത്തറില്‍ എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ക്ക് മുന്‍കൂര്‍ അപ്പോയ്‌മെന്റ് വേണ്ടെന്ന് ഇന്ത്യന്‍ എംബസി..

0
30 views

ദോഹ: ഖത്തറില്‍ എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ മുന്‍കൂര്‍ അപ്പോയന്റ്മെന്റില്ലാതെ എംബസിയില്‍ സമര്‍പ്പിക്കാമെന്ന് ഇന്ത്യന്‍ എംബസി. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഉച്ചക്ക് 12.30 മുതല്‍ ഒരു മണി വരെ എംബസിയില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ എന്‍.ആര്‍.ഐ ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് എംബസിയുടെ ഈ അറിയിപ്പ്. ഈ സൗകര്യം എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മാത്രമാണെന്നും മറ്റെല്ലാ സേവനങ്ങള്‍ക്കും മുന്‍കൂര്‍ അപ്പോയന്റ്മെന്റ് നിര്‍ബന്ധമാണെന്നും എംബസി വ്യക്തമാക്കി.