ഖത്തറിലെത്തിയ ശേഷമുള്ള ആർട്ടിപിസിആർ ടെസ്റ്റ് ഇനി പിഎച്ച്സി കേന്ദ്രങ്ങളിൽ..

0
9 views
kerala-airport-rtpcr

ദോഹ: റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചു നടത്തുന്ന ആർട്ടിപിസിആർ ടെസ്റ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നു റിപ്പോർട്ട്. ഈദ് അവധിദിനങ്ങളിൽ രാജ്യത്തെ 18 പിഎച്ച്സി കേന്ദ്രങ്ങളിലും, ശേഷം ഈദ് അവധി അവസാനിക്കുന്ന ജൂലൈ 26 മുതൽ 27 പിഎച്ച്സി കേന്ദ്രങ്ങളിലും ടെസ്റ്റ് തുടരും. 300 ഖത്തർ റിയാലാണ് ടെസ്റ്റിനുള്ള ചാർജ്ജ്. 36 മണിക്കൂറിനുള്ളിൽ ടെസ്റ്റിന് വിധേയമാകണമെന്നാണ് നിർദ്ദേശം. അല്ലാത്തവരുടെ പേരുവിവരങ്ങൾ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും ഈ ടെസ്റ്റ് ബാധകമാണ്. ഖത്തറിലെത്തുന്ന മുഴുവൻ യാത്രക്കാരുടെയും വിവരങ്ങൾ പ്രാഥമികാരോഗ്യ വകുപ്പിന് കൈമാറും.