ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍…

0
29 views

ദോഹ: ഖത്തറില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്കുള്ള ഫീസില്‍ മൂന്നിലൊരു ഭാഗം കുറച്ച് സ്വകാര്യ ക്ലിനിക്കുകള്‍. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ക്ലിനിക്കുകള്‍ നിരക്ക് കുറയ്ക്കുന്നത്. 200 റിയാല്‍ ആയാണ് തുക കുറച്ചിരിക്കുന്നത്. പരിശോധന നടത്തിയ ശേഷം ഫലങ്ങള്‍ 24 മണിക്കൂര്‍ മുതല്‍ 36 മണിക്കൂറിനുള്ളില്‍ നല്‍കും. പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ ഉപയോക്താക്കള്‍ വളരെ സന്തോഷത്തിലാണ്.

നേരത്തെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനു 300 റിയാല്‍ ആയിരുന്നു ഈടാക്കിയിരുന്നത്. ഈ തുകയെ അപേക്ഷിച്ച് 33 ശതമാനം കുറവാണ് പുതുക്കിയ നിരക്ക്. വേനല്‍ അവധിക്കാലത്ത് നിരവധി പൗരന്മാരും പ്രവാസികളും രാജ്യത്തിന് പുറത്തേക്ക് പോകുന്നതിനാലാണ് നിരക്ക് കുറയ്ക്കുന്നത്. യാത്ര ചെയ്യുന്നവര്‍ക്ക് പി.സി.ആര്‍ ടെസ്റ്റില്‍ ഒരാള്‍ക്ക് 50 റിയാല്‍ കുറഞ്ഞു കിട്ടുന്നതും ലാഭമാണ്.