ഖത്തറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗൈഡ് അവതരിപ്പിച്ച് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ).

0
19 views

ദോഹ: ഖത്തറില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഗൈഡ് അവതരിപ്പിച്ച് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി.സി.ഒ). ഖത്തറിലേയ്ക്ക് വരുന്നതിനു മുമ്പ് ഏറ്റവും പുതിയ യാത്രാ നിയമങ്ങൾ ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ജി.സി.ഒയുടെ വെബ്സൈറ്റായ https://www.gco.gov.qa/en/travel/ സന്ദര്‍ശിക്കുക. ഈ സൈറ്റില്‍ ഗൈഡ് ലഭ്യമാണ്.

വാക്‌സിനേഷന്‍, നിങ്ങള്‍ വരുന്ന രാജ്യം, നിങ്ങള്‍ പ്രായപൂര്‍ത്തിയാവാത്ത വരോടൊപ്പമാണോ യാത്ര ചെയ്യുന്നത്, കൊണ്ടു പോകേണ്ട രേഖകളും പാലിക്കേണ്ട നടപടി ക്രമങ്ങളും തുടങ്ങിയ കാര്യങ്ങള്‍ ഗൈഡില്‍ ഉണ്ടാവും. ഇത് പൂരിപ്പിച്ചു നല്‍കിയാല്‍ വരുന്ന രാജ്യവുമായി ബന്ധപ്പെട്ട് ഖത്തര്‍ നടപ്പാക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കും.