ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി…

0
19 views

ഖത്തറിലേക്കു സ്പെയർ പാർട്സ് കയറ്റുമതിക്കുള്ളിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. 6.885 കിലോഗ്രാം കഞ്ചാവാണു പിടികൂടിയത്. ഒരു ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് കയറ്റുമതിയെന്ന് കസ്റ്റംസ് അറിയിച്ചു.നരോധിത ലഹരിപദാർത്ഥങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് കസ്റ്റംസ് അധികൃതർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ആവർത്തിക്കുകയാണ്. ഏറ്റവും നൂതന ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷയടക്കം നിരീക്ഷിക്കുന്നതിനും കള്ളക്കടത്തുകാർ സ്വീകരിക്കുന്ന ഏറ്റവും പുതിയ ശൈലികളെക്കുറിച്ച് അറിയുന്നതിനും സർവ മാർഗങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ അവലംബിക്കുന്നുണ്ട്.