ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ…

0
126 views

ദോഹ: ദോഹയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ച് ദോഹയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്ന് ഓഗസ്റ്റ് 1 മുതൽ സർവീസ് ആരംഭിക്കുന്നത്. കൊച്ചി, ഹൈദരാബാദ് സർവീസുകൾ എയർ ഇന്ത്യ വെബ്‌സൈറ്റിൽ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.

ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും, കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് ബുധൻ, വെള്ളി ദിവസങ്ങളിലും എയർ ഇന്ത്യ സർവീസ് നടത്തും. ബുധൻ, ഞായർ ദിവസങ്ങളിലാണ് ദോഹയിൽ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചും ഫ്‌ളൈറ്റ് ഉണ്ടാവുക.

ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസ് ആയിരിക്കും. മുബൈയിൽ നിന്ന് ദോഹയിലേക്കുള്ള ഫ്‌ളൈറ്റുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസങ്ങളിലും സർവീസ് നടത്തും. ബുക്കിംഗ് നിലവിൽ ആരംഭിച്ചിട്ടില്ല.