ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി…

0
33 views

ദോഹ : ഖത്തറില്‍ ഫാമിലി വിസിറ്റ് വിസക്ക് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 5000 റിയാല്‍ പ്രതിമാസ ശമ്പളവും ഫാമിലി അക്കോമഡേഷനും കരാര്‍ പ്രകാരമുള്ളവര്‍ക്കാണ് ഫാമിലി വിസിറ്റ് വിസകള്‍ അനുവദിക്കുന്നത്. ഇതിന് തൊഴില്‍ കരാറും വീടിന്റെ റെന്റല്‍ എഗ്രിമെന്റും അറ്റസ്റ്റ് ചെയ്തിരിക്കണം. കുടുംബം ഖത്തറില്‍ താമസിക്കുന്ന അത്രയും കാലത്തേക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സാണ് വേണ്ടത്.

റിട്ടേണ്‍ ടിക്കറ്റോടെ മാത്രമേ വിസിറ്റ് വിസയില്‍ വരാനാകൂ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിനെടുത്ത് 14 ദിവസം പൂര്‍ത്തിയാകുക എന്നതും നിര്‍ബന്ധമാണ്.