ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്…

0
22 views

ഖത്തറില്‍ നിന്ന് നിന്ന് മൂന്നു ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഗോ ഫസ്റ്റ്. ഇന്ത്യയില്‍ കുറഞ്ഞ ടിക്കറ്റ് ചെലവുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഗോ ഫസ്റ്റ്.ആഗസ്റ്റ് അഞ്ചു മുതല്‍ കണ്ണൂര്‍, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ഗോ ഫസ്റ്റ് സര്‍വീസുകള്‍ ആരംഭിക്കുക. വ്യാഴം, ശനി ദിവസങ്ങളിൽ കൊച്ചി-ദോഹ വിമാനങ്ങളും കണ്ണൂര്‍-ദോഹ വിമാനങ്ങള്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വീസ് നടത്തുക. ദോഹ-മുബൈ സര്‍വീസുകള്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും.