ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്ന് ഉച്ച മുതല്‍ പ്രാബല്യത്തല്‍ വരും…

0
87 views
kerala-airport-rtpcr

ദോഹ: ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിബന്ധനകള്‍ ഇന്ന് ഉച്ച മുതല്‍ പ്രാബല്യത്തല്‍ വരും.

ഉച്ചക്ക് 12ന് ശേഷം ഖത്തറിലെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതാണ് പുതിയ യാത്രാ നിബന്ധന. ഇന്ത്യക്കു പുറമെ, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്.