Saturday, June 27, 2026
Home Covid_News കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസിയുടെ പെൺമക്കൾക്ക് ധനസഹായം നല്‍കുന്നു..

കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസിയുടെ പെൺമക്കൾക്ക് ധനസഹായം നല്‍കുന്നു..

0
215 views

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസിയുടെ പെണ്‍മക്കള്‍ക്കും കൊവിഡ് ബാധിച്ചു മരണമടഞ്ഞ മുന്‍പ്രവാസിയുടെ പെണ്‍മക്കള്‍ക്കും ധനസഹായം നല്‍കുന്നു.

(അപേക്ഷ നല്‍കാന്‍ www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണ്‍ലൈന്‍ മുഖാന്തരം മാത്രമേ സ്വീകരിക്കുകയുള്ളൂ. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പരില്‍ ബന്ധപ്പെടുക. )

നോര്‍ക്കാ- റൂട്ട്‌സ് വഴിയാണ് ധനസഹായം ലഭ്യമാവുക. 25000 രൂപ ഒറ്റതവണയായി ലഭിക്കും. വരുമാന പരിധി ബാധകമല്ല. കൊവിഡ് ബാധിച്ചു മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് അപേക്ഷിക്കാം.

മരണമടഞ്ഞ രക്ഷകര്‍ത്താവിന്റെ പാസ്‌പോര്‍ട്ട് പേജിന്റെ പകര്‍പ്പ്, മരണ സര്‍ട്ടിഫിക്കറ്റ്, കൊവിഡ് മരണം സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കൊവിഡ് പോസിറ്റീവായ സര്‍ട്ടിഫിക്കറ്റ്/കൊവിഡ് പോസിറ്റീവായ ലാബ് റിപ്പോര്‍ട്ട്, പ്രവാസിയുടെ വിസയുടെ പകര്‍പ്പ്, 18 വയസ്സിനു മുകളിലുളള അപേക്ഷകര്‍ അവിവാഹിതയാണെന്നു തെളിയിക്കുന്ന വില്ലേജോഫീസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷകര്‍ത്താവിന്റെയോ ആക്ടീവായ സേവിംങ്‌സ് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

error: Content is protected !!