ഖത്തറില്‍ ബീച്ചില്‍ കുളിക്കാന്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു..

0
83 views

ദോഹ: ഖത്തറില്‍ ബീച്ചില്‍ കുളിക്കാന്‍ പോയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് വാണിമേല്‍ സ്വദേശിയായ മയങ്ങിയില്‍ അബുവിന്റെ മകന്‍ ജംഷിദ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ദോഹയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയപ്പോള്‍ ഹൃദയഘാതം സംഭവിക്കുകയായിരുന്നു. മാതാവ്:- ജമീല ഭാര്യ- മുഹ്‌സിന . മക്കള്‍: ഫാത്തിമ (5) ഹവ്വ (3) മുഹമ്മദ് (ഏഴു മാസം) നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.