ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു..

0
16 views
Alsaad street qatar local news

ദോഹ : ജൂലൈ 1 മുതല്‍ 31 വരെയുള്ള കാലയളവിൽ വേനല്‍ സമയത്ത് തുറസ്സായി സ്ഥലങ്ങളിലെ ജോലി സമയം ക്രമീകരിച്ചത് ലംഘിച്ച 106 കമ്പനി സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തു. തുറസായ സ്ഥലങ്ങളില്‍ ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 15 വരെ രാവിലെ 10 മണി മുതല്‍ 3.30 വരെ തൊഴില്‍ ചെയ്യുന്നതിന് വിലക്കുണ്ട്‌.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് കൂടുതൽ നിയമലംഘനങ്ങള്‍ നടത്തിയത്. മൂന്ന് ദിവസത്തേക്ക് സൈറ്റുകള്‍ അടച്ചിടും. ജൂണ്‍ മാസത്തില്‍ 232 വര്‍ക്ക് സൈറ്റുകളാണ് നിയമലംഘനം നടത്തിയതിന്റെ പേരില്‍ അടച്ചിട്ടത്.