ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി…

0
38 views

ദോഹ: ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സൊമാലിയയില്‍ പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമായി. ഈ പ്രദേശത്തെ ആയിരക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്കാന്‍ ഖത്തര്‍ ചാരിറ്റിയുടെ ഈ പദ്ധതി മൂലം സാധിക്കും. സോമാലിയയിലെ ദരിദ്ര വിഭങ്ങള്‍ താമസിക്കുന്ന ഗഗമുദുഗ എന്ന സ്ഥലത്താണ് അഗതി വിഭാഗങ്ങള്‍ക്കായി ഖത്തര്‍ ചാരിറ്റി പ്രത്യേക ആരോഗ്യ സംവിധാനം ആരംഭിച്ചത്. സോമാലിയന്‍ ജനതയുടെ മുപ്പത്തിയെട്ടു ശതമാനം ജനങ്ങള്‍ക്കും പ്രാഥമിക ആരോഗ്യ സഹായങ്ങള്‍ ലഭിക്കുന്നില്ല.