ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം..

0
14 views

ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രി സഭയുടെ തീരുമാനം. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികളും നടപടികളും സംബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി സഭയില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാരയോഗമാണ് നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനിച്ചത്.