ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച ഉദ്യാനം ഖത്തറില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്…

0
41 views

ദോഹ: ലോകത്തിലെ ആദ്യത്തെ പൂര്‍ണമായും ശീതീകരിച്ച ഉദ്യാനം ഖത്തറില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊതുമരാമത്ത് അതോറിറ്റി (അഷ്ഗല്‍) പൊതു പദ്ധതി വിഭാഗം മേധാവി എന്‍ജിനീയര്‍ അബ്ദുല്‍ ഹക്കിം അല്‍ ഹാഷിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉമ്മല്‍ അല്‍ സെനീം പാര്‍ക്കിന് 1150 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ട്രാക്കുകളുണ്ട്. ഇത് നടത്തത്തിനും ഓട്ടത്തിനും സൈക്കിളുകള്‍ക്കുമുള്ള പാതയാണ്. ലോക കപ്പ് അടുക്കുന്നതോടെ പുതിയ പാര്‍ക്ക് സന്ദര്‍ശകരെ കൂടുതലായി ആകര്‍ഷിക്കുമെന്നും അല്‍ ഹാഷിമി പറഞ്ഞു.