ദോഹ: രാജ്യത്ത് അനുവദിച്ചതിലുമധികം ആളുകള്‍ ഒത്തു കൂടിയാല്‍ കര്‍ശന നടപടിയെന്ന് അധികൃതര്‍. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ തുടരും. ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കൊണ്ട് സമൂഹ മാധ്യമങ്ങളിലും മറ്റും വംശീയ അധിക്ഷേപങ്ങളും പ്രചരണങ്ങളും നടത്തുന്നവര്‍ക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ട്വിറ്ററില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.