ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസി…

0
148 views

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് 24 മണിക്കൂർ സഹായ സേവനങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയുടെ പ്രവാസി ഭാരത സഹായതാ കേന്ദ്ര (പി.ബി.എസ്‌.കെ) ആരംഭിച്ചു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ഹെൽലൈൻ സെന്റർ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഇംഗ്ളീഷ്, മലയാളം, ഹിന്ദി ഭാഷകളിലാണ് നിലവിൽ ആശയവിനിമയം സാധ്യമാവുക. തമിഴ്‌, തെലുങ്ക്, കന്നഡ ഭാഷകൾ ഉടൻ തന്നെ ലഭ്യമാവും. ഒക്ടോബർ 2 മുതൽ ലൈവ് ചാറ്റ്, വാട്ട്സ്ആപ്പ് ഉപയോഗിച്ചുള്ള സേവനവും ആരംഭിക്കും 4495 3500 എന്ന നമ്പറിലും PBSKqatar@gmail.com എന്ന ഇമെയിൽ വിലാസത്തിലും കേന്ദ്രവുമായി ബന്ധപ്പെടാം.