ദോഹ : ഓണാഘോഷത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കള മത്സരം നടത്തുന്നു. ‘വിശ്വ സാഹോദര്യത്തിന്റെ ഓണപ്പൂക്കളം’ എന്ന പേരില്‍ വിര്‍ച്ച്വല്‍ മല്‍സരമാണ് നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. വിശദ വിവരങ്ങളും രജിസ്‌ട്രേഷനും താഴെ ലിങ്കില്‍ ലഭ്യമാണ്. https://www.keralatourism.org/contest/pookkalam2021
മല്‍സരത്തിന് ലഭിക്കുന്ന പൂക്കളങ്ങള്‍ ലോകത്തിന്റെ വിവിധ വേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ലോക കേരള സഭയുമായി ചേര്‍ന്നാണ് കേരളത്തിന് പുറത്തുള്ളവരുടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മത്സരം കേരളത്തിനകത്തുള്ളവര്‍ക്കും പ്രവാസികള്‍ക്കും പ്രത്യേക കാറ്റഗറി ആയാണ് നടത്തുന്നത്.
പ്രായ പരിധിയില്ല. ഓരോ വിഭാഗത്തിനും മൂന്ന് പേര്‍ക്കും കൂടാതെ നാല്‍പത് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ഇന്ത്യന്‍ സമയം രാത്രി 12 മണി വരെയാണ് എന്‍ട്രികള്‍ സ്വീകരിക്കുക.