ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി.

0
46 views

ദോഹ: ഖത്തറില്‍ പണിപൂര്‍ത്തിയാക്കി ഏല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട നിര്‍മാണ കമ്പനിയുടെ കരാര്‍ റദ്ദാക്കി. മൊത്തം 488 ദിവസങ്ങളാണ് കമ്പനി കരാര്‍ നിയമങ്ങള്‍ തെറ്റിച്ച് പണിപൂര്‍ത്തിയാക്കുന്നതില്‍ വീഴ്ച വരുത്തിയത്. ഒരു ഫാക്ടറിയും വെയര്‍ഹൗസും നിര്‍മിക്കാനുള്ള കരാറില്‍ നിന്നാണ് നിര്‍മാണ കമ്പനിയെ നീക്കിയത്. ആറ് മില്യണ്‍ റിയാലിന്റെ കരാര്‍ ആണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടപരിഹാരമായി കമ്പനിയില്‍ നിന്നും 500,000 ലക്ഷം റിയാല്‍ ഈടാക്കാനും ധാരണയായിട്ടുണ്ട്.