ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ തിങ്ങിപ്പർത് അഫ്ഗാനി അഭയാർത്ഥികൾ.

0
71 views

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതിന് പിന്നാലെ യു.എസ് വിമാനത്തില്‍ കയറി ഖത്തറിലേയ്ക്ക് പലായനം ചെയ്തവർ ഖത്തറിലെ അമേരിക്കന്‍ എയര്‍ബേസ് ക്യാംപില്‍ തിങ്ങിപ്പാര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ അസ്വക പുറത്തുവിട്ട വീഡിയോയിലാണ് ഒരു ശുചിമുറി മാത്രമുള്ള ക്യാംപില്‍ സ്ത്രീകളടക്കമുള്ള അഫ്ഗാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ദൃശ്യങ്ങളുള്ളത്. ഖത്തറിലെ ചൂടേറിയ കാലാവസ്ഥയിലും എ.സി പോലുമില്ലാത്ത സ്ഥലത്താണ് ഇവര്‍ ക്യാംപ് ചെയ്തിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ഇവര്‍ തന്നെ ഏജന്‍സിയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.