ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത..

0
47 views

വാക്സീൻ വിതരണത്തിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ രൂപീകരിച്ച കൊവാക്സ് സമിതിയുമായുള്ള കരാറിന്റെ ഭാഗമായി 48000 ആസ്ട്രാസെനെക്ക വാക്സിനുകൾ ഇന്നലെ രാത്രിയോടെ ഖത്തറിലെത്തി. ഇന്ത്യയിൽ നിന്നും കൊവീഷീൽഡ് വാക്‌സിൻ ഒരു ഡോസ് മാത്രമെടുത്തവർക്ക് ആശ്വാസകരമാണ് ഈ വാർത്ത. ഖത്തറിലെത്തിയ ഇവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാൻ ഇനി എളുപ്പമാകും. നേരത്തെ ഖത്തറിൽ ആസ്ട്രസനിക്ക വാക്സീന്റെ ലഭ്യത കുറഞ്ഞത് ഇന്ത്യയിൽ നിന്നുൾപ്പടെ കൊവീഷീൽഡ് ഒരു ഡോസ് മാത്രമെടുത്ത് ഖത്തറിലെത്തിയവരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഖത്തറിൽ വാക്സീനെടുക്കാൻ യോഗ്യരായ 12 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ 92% ഒരു ഡോസും 79.1% പേർ രണ്ട് ഡോസും എടുത്തവരാണ് .