ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും…

0
53 views

ദോഹ : ഇന്ത്യന്‍ എംബസി ഐ.സി.ബി.എഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഓഗസ്റ്റ് 26ന് നടക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും ഓപ്പണ്‍ ഹൗസ് നടക്കും. വൈകുന്നേരം 3 മണി മുതല്‍ 4 മണി വരെ നേരിട്ടും 4 മണി മുതല്‍ 6 മണി വരെ ഫോണിലൂടെയോ സൂമിലൂടെയോ പങ്കെടുക്കാം. സൂമില്‍ 830 1392 4063 എന്ന മീറ്റിംഗ് ഐഡിയും 121800 എന്ന പാസ്‌വേഡും ഉപയോഗിച്ച് പങ്കെടുക്കാം.

ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് : 30952526 എന്ന നമ്പറിലോ labour.doha@mea.gov.in എന്ന ഈ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും മറ്റു എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും.