താലിബാന്‍ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

0
25 views

ന്യൂഡല്‍ഹി: താലിബാന്‍ വാക്ക് പാലിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ദോഹയിലുണ്ടാക്കിയ ധാരണ താലിബാന്‍ ലംഘിച്ചുവെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് സായുധ മാര്‍ഗ്ഗത്തിലൂടെയാണ്, ഇത് ദോഹ ധാരണയ്ക്ക് വിരുദ്ധമാണെന്ന് എസ്. ജയശങ്കര്‍ സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞു. ഇന്ന് 20 ഇന്ത്യക്കാരെ താലിബാന്‍ തടഞ്ഞുവെന്നും വിദേശകാര്യമന്ത്രി പറയുന്നു. ഇവരെ വിമാനത്താവളത്തിലെത്താന്‍ അനുവദിച്ചില്ല. പത്തു കിലോമീറ്ററില്‍ 15 ചെക്ക് പോസ്റ്റുകളാണ് താലിബാന്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യ അഫ്ഗാന്‍ ജനതയ്‌ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു വ്യക്തമാക്കി.