ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം…

0
20 views
qatar_visa

ദോഹ: ഖത്തറില്‍ ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സും വിമാന ടിക്കറ്റും നിര്‍ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫാമിലി വിസ അപേക്ഷയ്‌ക്കൊപ്പം ഈ രണ്ട് രേഖകളും സമര്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിസ ഉടമ രാജ്യം വിട്ടുകഴിഞ്ഞാല്‍ വിസിറ്റ് വിസയുടെ കാലാവധി അവസാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ വിസ ഉള്ളവര്‍ക്ക് ഒരു വിസിറ്റ് വിസ ഉപയോഗിച്ച് ഒന്നിലധികം എന്‍ട്രികള്‍ സാധ്യമാകുമായിരുന്നു. ബുധനാഴ്ച നടന്ന ബോധവല്‍ക്കരണ സെമിനാറിനിടെ ആണ് ഇക്കാര്യം അറിയിച്ചത്.