Saturday, August 29, 2026
Home Covid_News ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി..

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി..

0
271 views

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 182 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 159 പേരാണ് പിടിയിലായത്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 21 പേരെയും മൊബൈല്‍ ഫോണില്‍ ഇഹ്തിറാസ് അപ്‌ളിക്കേഷനില്ലാത്തതിന് രണ്ട് പേരേയുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറി.

error: Content is protected !!