ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു..

0
14 views

ദോഹ: ഖത്തറില്‍ ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. 5-15 നോട്ട് വേഗതയില്‍ 25 നോട്ട് വരെ ഇടിമിന്നലിന്റെ സാന്നിധ്യത്തില്‍ കാറ്റ് വീശിയടിക്കും. രാജ്യത്ത് ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യത കാണുന്നുണ്ട്. ഇന്ന് വൈകുന്നേരം ആറ് വരെ ചില പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യവും പൊടിപടലങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ദൃശ്യപരത നാല് മുതല്‍ ഒമ്പത് കിലോമീറ്റര്‍ വരെയാണ്.