ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്..

0
27 views

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്. കാഴ്ചയുടെ പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണം.

വെള്ളി, ശനി ദിവസങ്ങളില്‍, ചിലയിടങ്ങളില്‍ മൂടല്‍മഞ്ഞുള്ള കാലാവസ്ഥയുണ്ടായേക്കും. ഈ വാരാന്ത്യത്തിലെ ഏറ്റവും കുറഞ്ഞ താപനില 31 ഡിഗ്രി സെല്‍ഷ്യസും കൂടിയത് 43 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും.