ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി..

0
26 views

ദോഹ. ഖത്തറില്‍ കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ലംഘിച്ച 200 പേരെ ഇന്നലെ പിടികൂടി. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 186 പേരാണ് പിടിയിലായത്. കോവിഡ് സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 8 പേരെയും, ക്വാറന്ററൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് 4 പേരേയും മൊബൈല്‍ ഫോണില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 2 പേരേയുമാണ് ഇന്നലെ പിടികൂടിയത്. പിടികൂടിയവരെ യെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.