ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.എ മുബാറക് അന്തരിച്ചു.

0
27 views

ദോഹ: 42 വർഷത്തോളമായി ഖത്തറിൽ പ്രവാസിയും മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹ്യ
പ്രവർത്തകനുമായ പി.എ മുബാറക് (65) അന്തരിച്ചു. മൂന്ന് മാസത്തോളമായി കരൾ രോഗത്തെത്തുടർന്നു ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. 1978 മുതൽ ഖത്തറിലെത്തിയ മുബാറക്ക് 25 വർഷത്തോളം ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽ ജോലി ചെയ്തു. ഭാര്യ: നജിയാ ബീവി. മൃതദേഹം അബൂഹമൂർ ഖബർസ്ഥാനിൽ സംസ്‌കരിക്കും.