ദോഹ: ഖത്തറിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരുടെ ഫുട്ബാള്‍ പ്രിയം ലോകകപ്പിന് മികച്ച കാണികളെ സമ്മാനിക്കുമെന്ന് ഖത്തര്‍ ലോകകപ്പിന്റെ സംഘാടക സമിതി. കൊവിഡ് മഹാമാരി ലോകകപ്പിന് വേണ്ടിയുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും സ്‌റ്റേഡിയം നിര്‍മാണം ഉള്‍പ്പെടെ ഒരുക്കങ്ങള്‍ 98 ശതമാനം പൂര്‍ത്തിയായതായും അവര്‍ പറഞ്ഞു. കൊവിഡിനു ശേഷമുള്ള ഏറ്റവും വലിയ കായിക ഉത്സവമായി ലോകകപ്പ് മാറുമെന്നതില്‍ സംശയമില്ലെന്നും നുഐമി പറഞ്ഞു.
സ്‌റ്റേഡിയത്തില്‍ 100 ശതമാനം കാണികളുടെ സാന്നിധ്യം തന്നെ പ്രതീക്ഷിക്കുന്നു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആരാധകരെ തങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും നുഐമി കൂട്ടിച്ചേര്‍ത്തു. ലോകകപ്പ് ഫുട്ബാള്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിന്റെ വിദേശ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് ഖത്തര്‍ ആണെന്നും സുപ്രീം കമ്മിറ്റി കമ്യൂണിക്കേഷന്‍സ് മേധാവി ഫാത്തിമ അല്‍ നുഐമി പറഞ്ഞു.