രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍.

0
71 views

ദോഹ: രാജ്യത്ത് 12 നും 15നും ഇടയില്‍ പ്രായമുള്ള എല്ലാ കുട്ടികളും കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കണമെന്ന് നിര്‍ദേശവുമായി ഖത്തര്‍  (പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍).

വാകസിന്‍ സംബന്ധമായ ശരിയായ വിവരങ്ങള്‍ അറിയുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഔദ്യോഗിക സ്‌ത്രോതസുകള്‍ മാത്രം ഉപയോഗിക്കണമെന്നും വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അനൗദ്യോഗികവും തെറ്റായതുമായ വ്യാജ വാര്‍ത്തകളെ വിശ്വസിക്കരുതെന്നും അധികൃതര്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കുടുംബത്തിനകത്തുള്ള പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് പരിരക്ഷ ഒരുക്കുന്നതിന് 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ച് സങ്കര്‍ണതകള്‍ ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.