കല്യാൺ ജൂവലേഴ്സ് ഉത്സവകാല കാഷ്ബായ്ക്ക് ഓഫറുകൾ പ്രഖ്യാപിച്ചു 25 ശതമാനം വരെ കാഷ്ബാക്ക് ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ.

0
57 views
Kalyan new ooffer

ദോഹ: ഉത്സവകാലത്തിന്റെ തുടക്കമായതോടെ ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് തങ്ങളുടെ സവിശേഷമായ ആഭരണ ശേഖരങ്ങൾക്ക് ആകർഷകമായ കാഷ്ബായ്ക്ക് ഓഫറുകൾ പ്രഖ്യാപിച്ചു.

ഉത്സവകാല ഓഫറിനോട് അനുബന്ധിച്ച് പരമാവധി മൂല്യം ലഭ്യമാക്കുന്നതിനായി സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെയും കാഷ്ബായ്ക്ക് നൽകുന്നുണ്ട്. പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്കും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്കും 20 ശതമാനം വരെയാണ് കാഷ്ബായ്ക്ക്. നവംബർ 30 വരെയാണ് ഓഫറുകൾ.

കൂടാതെ, ഉപയോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം.

ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വർണത്തിന്റെ വില ലോക്ക് ചെയ്യുന്നതിനും ഭാവിയിൽ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ ഒഴിവാക്കുന്നതിനും ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ സഹായിക്കും.

ഉത്സവകാലത്തിന്റെ തുടക്കമായതോടെ ആഹ്ലാദത്തിന്റെയും ഒരുമയുടെ കാലത്തിലേയ്ക്കാണ് നമ്മൾ നടന്നെത്തുന്നതെന്ന് കല്യാൺ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഉത്സവകാല ഓഫറുകളിലൂടെ ആഘോഷങ്ങളുടെ ചൈതന്യത്തിന് കരുത്തു പകരാനാണ് ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് കല്യാൺ ജൂവലേഴ്സിൽ നിന്നുള്ള ഏറ്റവും പുതിയ ആഭരണ രൂപകൽപ്പനകൾ സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവനക്കാർക്കും ഉപയോക്താക്കൾക്കും സുരക്ഷിതമായ റീട്ടെയ്ൽ അന്തരീക്ഷം ഒരുക്കാനായി കല്യാൺ ജൂവലേഴ്സ് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ജീവനക്കാരെല്ലാം പൂർണമായും വാക്സിനേറ്റ് ചെയ്തവരാണ്. കൂടാതെ തെർമൽ ഗൺ ഉപയോഗിച്ചുള്ള താപനില പരിശോധന, ഇരട്ട മാസ്ക്, സുരക്ഷാ കൈയുറ, കൂടുതൽ സ്പർശം. ഏൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഇടവേളകളിലുള്ള ശുചീകരണം, അണുനശീകരണം, സ്പർശമില്ലാത്ത രീതിയിലുള്ള ബില്ലിംഗ് എന്നിവയെല്ലാം ഷോറൂമുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.