ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം കുറച്ചു…

0
79 views

ഖത്തറിൽ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവരുടെ പ്രായം കുറച്ചു. 50 വയസ്സും അതിന് മുകളിലുമുള്ള ആദ്യ രണ്ട് ഡോസ് വാക്സീനുകൾ എടുത്തു 8 മാസം പിന്നിട്ടവർക്ക് മാത്രമാണ് മൂന്നാം ഡോസായ ബൂസ്റ്റർ നൽകുക. ഗുരുതരമായ രോഗങ്ങളുള്ളവർക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും പ്രായഭേദമെന്യേ ബൂസ്റ്റർ ഡോസ് നൽകും.

തുടർഘട്ടങ്ങളിൽ ബൂസ്റ്റർ ഡോസ് വിതരണം കുറഞ്ഞ പ്രായക്കാരിലേക്കും ലഭ്യമാക്കി കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി. വാക്സീന്റെ ശരീരത്തിലെ സ്വാധീനം മിക്കവർക്കും 8 മാസത്തിന് ശേഷം കുറയുന്നതായി ആരോഗ്യമന്ത്രാലയം. ആയതിനാൽ 50 വയസ്സ് മുതലുള്ള യോഗ്യരായവരെല്ലാം ബൂസ്റ്റർ ഡോസും എടുക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.