ഖത്തറില്‍ ഇന്ന് വൈകിട്ട് ആറുവരെ കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം..

0
69 views

ദോഹ: ഖത്തറില്‍ ഇന്ന് വൈകിട്ട് ആറുവരെ കടല്‍ത്തീരത്ത് മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വിറ്ററിലൂടെ അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സമയങ്ങളില്‍ പെട്ടെന്നുള്ള ശക്തമായ കാറ്റും പ്രതീക്ഷിക്കപ്പെടുന്നു.

കടലില്‍ തിരമാലകള്‍ ഉയരാനും സാധ്യതയണ്ട്. കാറ്റ് കടലില്‍ 5 നോട്ട് മുതല്‍ 15 നോട്ട് വേഗത്തില്‍ വരെ വീശും. കടല്‍ത്തീരത്ത്, ഇത് പ്രധാനമായും വടക്കുകിഴക്കന്‍ മുതല്‍ തെക്കുകിഴക്ക് വരെ മൂന്നു നോട്ട് മുതല്‍ 13 നോട്ട് വരെ വേഗതയിലായിരിക്കും. ഇന്ന് ആറുമണി വരെ ഉണ്ടാകുന്ന പരമാവധി ദൃശ്യപരത നാല് കിലോമീറ്റര്‍ മുതല്‍ 9/3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും.