Wednesday, July 15, 2026
Home Covid_News മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് ടി എസ് കല്യാണരാമന്..

മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് ടി എസ് കല്യാണരാമന്..

0
217 views

തൃശൂര്‍: മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് കല്യാണ്‍ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് ലഭിച്ചു. തൃശൂരിലെ ഒരു കടയില്‍നിന്ന് തുടങ്ങിയ കല്യാണ്‍ജൂവലേഴ്സിനെ ഇന്ന് രാജ്യത്തെമ്പാടും ഗള്‍ഫ് രാജ്യങ്ങളിലുമായി 148 ഷോറൂമുകളിലേക്ക് വളർത്തിയ സംരംഭക മികവിനാണ് അവാർഡ്.

തിരുനവന്തപുരത്ത് പുനലാല്‍ഡെയ്ൽ വ്യൂ കാമ്പസില്‍മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്‍റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍പ്രവർത്തിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരവും ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണലിന് ലഭിച്ചിട്ടുണ്ട്.

മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്‍റര്‍നാഷണൽ അവാര്‍ഡ് ലഭിച്ചതില്‍അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍പറഞ്ഞു. വ്യവസായരംഗത്ത് സുതാര്യവും ധാര്‍മികവുമായ ബിസിനസ് രീതികള്‍പിന്തുടരുവാനും കൂടുതല്‍മികച്ച പ്രവർത്തനങ്ങള്‍നടത്തുവാനും ഈ അംഗീകാരം പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!