മിഡില്‍ ഈസ്റ്റ് മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്..

0
78 views

ദോഹ: മിഡില്‍ ഈസ്റ്റ് മേഖലയില്‍ 5 ജി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ തുറമുഖമായി ഖത്തറിലെ ഹമദ് പോര്‍ട്ട്. 571000 ചതുരശ്രമ മീറ്ററിലധികം ഏരിയയില്‍ ഈ സേവനം ലഭ്യമാകും.ഹമദ് തുറമുഖത്തിന്റെ രണ്ടാമത് ടെര്‍മിനലില്‍ 2020 ജൂണില്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീയായതായി ഉരീദു അറിയിച്ചു. ഖത്തറിലെ പ്രമുഖ ടെലഫോണ്‍ ദാതാക്കളായ ഉരീദു ഖത്തറുമായി സഹകരിച്ചാണ് ക്യൂ ടെര്‍മിനല്‍ ഈ പദ്ധതി നടപ്പാക്കുന്നത്.