ഖത്തറില്‍ തദ്ദേശീയ ഈന്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് ഇന്ന് അവസാനിക്കും..

0
29 views
ഈത്തപ്പഴ മേള

ദോഹ: ഖത്തറില്‍ തദ്ദേശീയ ഈന്തപ്പഴ മേളയുടെ മൂന്നാം പതിപ്പ് ഇന്ന് അവസാനിക്കും. അറുപതോളം പ്രാദേശിക ഫാമുകളും, നിരവധി ദേശീയ കമ്പനികളും പങ്കെടുക്കുന്ന മേളക്കായി മൊത്തം 50 ടണ്‍ ഈന്തപ്പഴമാണ് വിതരണം ചെയ്തിരുന്നത്. ഇതില്‍ 39 ടണ്‍ ഈന്തപ്പഴമാണ് വിറ്റഴിഞ്ഞത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും കൃഷിവകുപ്പും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച മേള ഈ മാസം 14-നാണ് ആരംഭിച്ചത്.