ദോഹ: ദേശീയ ഐക്യമാണ് ഖത്തറിന്റെ ശക്തിയെന്നും ആ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അഭിപ്രായപ്പെട്ടു. ആധുനിക ചരിത്രത്തില്‍ രാജ്യം അഭിമുഖീകരിച്ച നിര്‍ണായക പ്രതിസന്ധികളെ മറിടക്കാനായത് ദേശീയ ഐക്യം കൊണ്ടാണെന്നും ഐക്യവും ഒരുമയും സംരക്ഷിക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അവകാശബോധത്തോടൊപ്പം ഉത്തരവാദിത്തങ്ങളും ബാധ്യതയുമാണ് പൗരത്വത്തൈ മഹനീയമാക്കുക. ചരിത്ര പ്രധാനമായ തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ശൂറാ കൗണ്‍സിലിന്റെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു.