രാജ്യത്ത് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് ഖത്തർ കരാറില്‍ ഒപ്പിട്ടു…

0
75 views

ദോഹ: രാജ്യത്ത് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഗ്രൂപ്പായ അക്കോറുമായി ലോക കപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് അക്കോറുമായി 2022 അവസാനം വരെ നീളുന്ന കരാറില്‍ ഒപ്പിട്ടു.

കരാര്‍ പ്രകാരം രാജ്യത്തുള്ള അപാര്‍ട്ട്മെന്റുകളും വില്ലകളും കാണികളുടെ താമസത്തിനായി ക്രമീകരിക്കുന്ന ചുമതലയാണ് അക്കോറിന്. രാജ്യത്തൊട്ടാകെ വ്യാപിച്ച് കിടക്കുന്ന 60,000ഓളം റൂമുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍ എന്നിവ സൗകര്യപ്പെടുത്തുന്നതിനുള്ള ജീവനക്കാരെ അക്കോര്‍ നല്‍കും.

ഫിഫ ലോകകപ്പ് ഫുട്‌ബോളിന് വിനോദ സഞ്ചാരികളായി 12 ലക്ഷം പേര്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് നടക്കുക.