ദോഹ: ഖത്തറില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. റോഡരികുകളില്‍ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നലുകളില്‍ സി.സി.ടി.വി ക്യാമറകളിലൂടെ നിയമലംഘകരെ പിടിക്കുന്ന സംവിധാനമാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആക്റ്റിവേറ്റ് ചെയ്തത്.
വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനം സജീവമാക്കിയിട്ടുണ്ടെന്നും ഈ ലംഘനം നിരീക്ഷിക്കാന്‍ ക്യാമറകള്‍, പ്രത്യേകിച്ച് ട്രാഫിക് ലൈറ്റുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പറഞ്ഞു