ഡ്രൈവർ ആവശ്യമില്ലാത്ത ‘ലെവൽ 4’ ഫുള്ളി ഓട്ടണോമസ്‌ മിനിബസ്സിന്റെ ടെസ്റ്റ് ഓപ്പറേഷൻ ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി ഞായറാഴ്ച കണ്ടു..

0
89 views
Alsaad street qatar local news

ഡ്രൈവർ ആവശ്യമില്ലാത്ത ‘ലെവൽ 4’ ഫുള്ളി ഓട്ടണോമസ്‌ മിനിബസ്സിന്റെ ടെസ്റ്റ് ഓപ്പറേഷൻ ഗതാഗത മന്ത്രി ജാസിം സൈഫ് അഹ്മദ് അൽ സുലൈത്തി ഞായറാഴ്ച കണ്ടു വിലയിരുത്തി. മോവസലാത്തും ചൈനീസ് ഇ ബസ് നിർമാതാക്കളായ യുടോങ്ങും ചേർന്നാണ് ടെസ്റ്റ് ഓപ്പറേഷൻ സംഘടിപ്പിച്ചത്. പരീക്ഷണം വിജയകരമാവു കയാണെങ്കിൽ, ഡ്രൈവർ ഇല്ലാ ബസ്സുകൾ നിരത്തിലിറക്കുന്ന ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നാകും ഖത്തർ.

1- ഡ്രൈവർ രഹിത ഇലക്ട്രിക് ബസ്സുകളിലെ ഏറ്റവും ആധുനിക വിഭാഗമാണ് ലെവൽ 4. ഡ്രൈവർ ഇല്ലാതെ പൂർണമായും പ്രവർത്തിക്കുന്ന ഈ മിനിബസ്സുകളിൽ ബാക്കപ്പ് അടിയന്തര സേവനത്തിന് മാത്രമായി ഒരു ഡ്രൈവറെ നിയമിക്കും.2- ഒരു മിനിബസ്സിന് 8 യാത്രക്കാരെ വഹിക്കാനാവും.

3- വിവിധ റഡാറുകൾ, ലിഡാറുകൾ, അത്യന്താധുനിക ക്യാമറകൾ മുതലായവ ഉപയോഗിച്ച് 250 മീറ്റർ വരെയുള്ള ചുറ്റുപാടുകളെ തിരിച്ചറിഞ്ഞു തികച്ചും ഓട്ടോണോമസ്‌ ആയാണ് ബസ് പ്രവർത്തിക്കുന്നത്. 5- 40 കിമി/ഹവർ ആണ് വേഗത. 6- ഒന്നരമണിക്കൂർ ആണ് ഫുൾ ചാർജ്ജ് ആവാൻ ആവശ്യമായ സമയം. ഫുൾ ബാറ്ററിയിൽ 100 കിമി വരെ വാഹനം ഓടും.