കുട്ടികൾക്ക് സൗജന്യ മരുന്നുകളും, ഹെൽത്ത് ചെക്കപ്പും….

0
81 views

ദോഹ. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തികൊണ്ട് അൽ റയ്യാനിലെ നസീം മെഡിക്കൽ സെന്ററിൽ നവംബർ 5 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പത്തോളം സേവനങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടത്തുന്നു. ക്യാമ്പ് തീർത്തും സൗജന്യമായി ലഭ്യമാക്കുന്നത്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാത്രമായാണ് ഈ ഹെൽത്ത് ചെക്കപ്പ് ക്യാമ്പിൽ പങ്കെടുക്കാനാവുക. കുട്ടികൾക്കായുള്ള നേത്ര പരിശോധന, പോഷകാഹാര കുറവ് വിലയിരുത്തൽ, അമിതവണ്ണം, ഓട്ടിസം രോഗനിർണ്ണയം, പഠന വൈകല്യങ്ങൾക്കുള്ള ചികിത്സ തുടങ്ങിയ പരിശോധനകളാണ്. വിദഗ്ദ്ധ പീഡിയാട്രീഷ്യന്റെ സേവനം ലഭ്യമാകുന്ന ക്യാമ്പിൽ എത്തുന്നവർക്ക് മരുന്നുകളും സൗജന്യമായി ലഭിക്കുന്നു രജിസ്‌ട്രേഷനായി വിളിക്കുക: 3313275, 44440726.