രണ്ടര വയസ്സില്‍ മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രവാസി മലയാളി ബാലിക..

0
78 views

ദോഹ: രണ്ടര വയസ്സില്‍ മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ബ്രിട്ടീഷ് വേള്‍ഡ് റെക്കോര്‍ഡുകള്‍ എന്നിവ സ്വന്തമാക്കി ഖത്തറിലെ പ്രവാസി മലയാളി ബാലിക ലഹന്‍ ലത്തീഫ്. 100 രാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ പറയുക, 30 സെക്കന്റ് കൊണ്ട് 40 മാത്തമാറ്റിക്കല്‍ സിമ്പള്‍സ്, 35 സെക്കന്റ് കൊണ്ട് മാത്തമാറ്റിക്കല്‍ ഷേപ്പ്‌സ് എന്നിവ പറയുന്നതിലെ കഴിവാണ് ലഹനെ നേട്ടത്തില്‍ എത്തിച്ചത്. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി ലത്തീഫ് കല്ലായി മിറ ശഹബ ദമ്പദികളുടെ ഏക മകളാണ് ലഹന്‍ ലത്തീഫ്