ഖത്തറില്‍ ഇന്ന് പുതുതായി 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു…

0
56 views
rapid test covid

ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 106 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, 21 പേര്‍ വിദേശത്തു നിന്ന് മടങ്ങിയെത്തിയ വർക്കും ആണ് രോഗം ബാധിച്ചത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേര്‍ രോഗമുക്തി നേടി. ഇന്ന് കൊവിഡ് ബാധിച്ച ഒരാളെ കൂടി പുതുതായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഒന്‍പത് പേരാണ് തീവ്രപരിചരണത്തിലുള്ളത്.